HomeGULFKuwaitനാളെ ആകാശത്ത് അഗ്നിവളയം, 2026-ലെ ആദ്യ സൂര്യഗ്രഹണം; കുവൈറ്റിൽ കാണാനാകില്ലന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ.

നാളെ ആകാശത്ത് അഗ്നിവളയം, 2026-ലെ ആദ്യ സൂര്യഗ്രഹണം; കുവൈറ്റിൽ കാണാനാകില്ലന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ.

Google search engine

നാളെ സംഭവിക്കുന്ന സൂര്യഗ്രഹണം (Annular Solar Eclipse) കുവൈറ്റിൽ ദൃശ്യമാകില്ലെന്ന് കുവൈത്ത് ജ്യോതിശാസ്ത്ര കേന്ദ്രമായ അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ ഗ്രഹണത്തിന്റെ പ്രധാന സവിശേഷതയായ “റിംഗ് ഓഫ് ഫയർ” (Ring of Fire) എന്ന പ്രതിഭാസം കാണപ്പെടുക ദക്ഷിണ ധ്രുവം, ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങിയ പ്രദേശങ്ങളിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചന്ദ്രൻ സൂര്യനെ പൂർണമായി മൂടാതെ, സൂര്യന്റെ അരികുകൾ പ്രകാശവളയമായി കാണപ്പെടുന്നതാണ് ഈ ഗ്രഹണത്തിന്റെ പ്രത്യേകത.

അതേസമയം, മാർച്ച് 3-ന് ഉണ്ടാകുന്ന പൂർണ ചന്ദ്രഗ്രഹണവും കുവൈറ്റിൽ കാണാനാകില്ലെന്ന് അൽ-ഒജൈരി അറിയിച്ചു. ഈ സമയത്ത് ചന്ദ്രൻ ഇരുണ്ട ചുവപ്പ് നിറത്തിലേക്ക് മാറുന്ന പ്രതിഭാസം സാധാരണയായി കാണപ്പെടുന്നതാണെന്നും വിശദീകരിച്ചു. ജ്യോതിശാസ്ത്ര സംഭവങ്ങൾ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണെന്നും, ഗ്രഹണങ്ങൾ നിരീക്ഷിക്കുമ്പോൾ സുരക്ഷാ മാർഗങ്ങൾ പാലിക്കണമെന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!