HomeGULFലഹരിമരുന്ന് വേട്ടയും കയ്യാങ്കളിയും; കുവൈറ്റിൽ മൂന്ന് സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

ലഹരിമരുന്ന് വേട്ടയും കയ്യാങ്കളിയും; കുവൈറ്റിൽ മൂന്ന് സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലഹരിമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ മയക്കുമരുന്നുമായി മൂന്ന് സ്വദേശികളെ പിടികൂടി. പ്രതികളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്ന അന്വേഷണ സംഘം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.അതേസമയം, ഫിർദൗസിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായ കത്തിക്കുത്തിൽ കലാശിച്ചു. ദീർഘകാലമായുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

തർക്കത്തിനിടെ ഒരാൾ മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി പിന്നീട് പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.മറ്റൊരു സംഭവത്തിൽ, അൻഡലൂസിൽ വൻതോതിൽ മദ്യവുമായി ഒരു ഏഷ്യൻ സ്വദേശിയെ പോലീസ് പിടികൂടി. പ്രാദേശികമായി നിർമ്മിച്ച മദ്യം കുപ്പികളിലാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യ നീക്കത്തിലൂടെയാണ് ഇയാളെ വലയിലാക്കിയത്. ഇയാളുടെ പക്കൽ നിന്ന് നിരവധി കുപ്പി മദ്യവും പിടിച്ചെടുത്തു. കുവൈറ്റിലെ നിയമങ്ങൾ ലംഘിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!