കുവൈത്ത് സിറ്റി: രണ്ട് വൈദ്യുതി ഉൽപാദനവും ജല ഡിസാലിനേഷൻ പ്ലാന്റുകളും ശത്രു ഡ്രോണുകൾ ലക്ഷ്യമിട്ടതായി വൈദ്യുതി, ജലം, നവീനോർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായ വസ്തുനാശം സംഭവിക്കുകയും രണ്ട് വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനം നിർത്തുകയും ചെയ്തു.
ആളപായമൊന്നും ഉണ്ടായിട്ടില്ല. വൈദ്യുതി-ജല സംവിധാനങ്ങളുടെ സ്ഥിരത ഉറപ്പാക്കാൻ അടിയന്തര പദ്ധതി പ്രകാരം സാങ്കേതിക സംഘങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും സേവനങ്ങൾ തുടർച്ചയായി നിലനിർത്താൻ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് ഫാത്തിമ ജൗഹർ ഹയാത്ത് അറിയിച്ചു.
