HomeGULFഅമിതവേഗതയിൽ പായുന്നവർക്കെതിരെ നടപടി കർശനം: കുവൈറ്റിൽ 5 പേർ പിടിയിൽ; വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

അമിതവേഗതയിൽ പായുന്നവർക്കെതിരെ നടപടി കർശനം: കുവൈറ്റിൽ 5 പേർ പിടിയിൽ; വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ വ്യാപക പരിശോധനകളിൽ അതിവേഗത്തിൽ വാഹനമോടിച്ച അഞ്ച് പേർ അറസ്റ്റിലായി.

അറസ്റ്റിലായ എല്ലാവരെയും ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ജഹ്‌റ റോഡിൽ മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ കാറോടിച്ച രണ്ട് പേരെ ജഹ്‌റ ട്രാഫിക് ഓഫീസർമാരാണ് പിടികൂടിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനുപുറമെ, ഹൈവേ പട്രോളിംഗ് വിഭാഗം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ അമിതവേഗതയിൽ വാഹനമോടിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!