Friday, January 16, 2026
HomeCommunityFIMA പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ സന്ദർശനം നടത്തി

FIMA പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ സന്ദർശനം നടത്തി

Google search engine

ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (FIMA) യുടെ പ്രതിനിധി സംഘം കുവൈതിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ ശ്രീമതി പരമിത ത്രിപാഠിയ ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു.ഇസ്രാർ അഹമ്മദ് – വൈസ് പ്രസിഡന്റ്; സിദ്ദീഖ് വലിയകത്ത് – സെക്രട്ടറി ജനറൽ; ഡോക്ടർ ഹിദായത്തുള്ള – എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം; ബഷീർ ബത്ത – ട്രഷറർ എന്നിവർ FIMA യെ പ്രതിനിധീകരിച്ചു സംബന്ധിച്ചു കുവൈതിലെ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന സിവിൽ ഐഡി പ്രോസസ്സിംഗിൽ ഉണ്ടാകുന്ന കാലതാമസം; സിവിൽ ഐഡിയിൽ താമസസ്ഥലത്തിന്റെ വിലാസം പുതുക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ; ഇന്ത്യയിലെ മെഡിക്കൽ ഫിറ്റ്നസ് നടപടികൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ, കാലതാമസങ്ങൾ, നിയമ – നയങ്ങളിൽ വ്യക്തത ഇല്ലായ്മ; കുവൈതിൽ പുതുതായി എത്തുന്നവർക്കായി കൂടുതൽ സുഗമവും ലളിതവുമായ നടപടിക്രമങ്ങളുടെ ആവശ്യകത; വീട്ടുജോലിക്കാരുടെ ശമ്പളം നൽകുന്നതിൽ തൊഴിലുടമകൾ സൃഷ്ടിക്കുന്ന കാലതാമസം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു..സോഷ്യൽ മീഡിയുൾപ്പെടെയുള്ള ലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും പ്രാദേശിക-ഇന്ത്യൻ നിയമ-നയങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അംബാസിഡർ ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, കുവൈതിൽ കടക്കാനുള്ള നിയമവിരുദ്ധ വിസ ഉപയോഗം തുടങ്ങിയവ തടയുന്നതിന് ഇന്ത്യൻ-കുവൈതി നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഉയർത്തിപ്പറഞ്ഞു. കൂടാതെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും എംബസിയിൽ വരുന്നതിന് മുൻപ് രജിസ്ട്രേഷൻ നടത്തുന്നതിന്റെ മൂല്യവും അംബാസിഡർ ഊന്നിപ്പറഞ്ഞു.സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും അംബാസിഡർ താൽപര്യത്തോടെ ശ്രദ്ധിച്ചു. FIMA യുടെ അംഗ സംഘടനകളിലൂടെ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എംബസിയെ അറിയിക്കുന്നതും എംബസി സർക്കുലറുകളും അപ്ഡേറ്റുകളും ഫലപ്രദമായി പ്രചരിപ്പിക്കുന്നതും തുടരണമെന്ന് അംബാസിഡർ അറിയിച്ചു.കൂടിക്കാഴ്ച ഫലപ്രദവും പ്രോത്സാഹനകരവുമായിരുന്നുവെന്നു FIMA പ്രതിനിധികൾ പറഞ്ഞു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!