HomeGULFവീട്ടിൽ മിസൈൽ അവശിഷ്ടം വീണെന്ന വാർത്ത ; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

വീട്ടിൽ മിസൈൽ അവശിഷ്ടം വീണെന്ന വാർത്ത ; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ഒരു പ്രദേശത്തെ വീട്ടിൽ മിസൈൽ അവശിഷ്ടം വീണതായി ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് നടത്തിയ പരിശോധനയിൽ, വീടിന്റെ നിർമാണ പ്രവർത്തനത്തിനിടെ ശക്തമായ കാറ്റും കോൺട്രാക്ടറുടെ അശ്രദ്ധയും കാരണം നിർമാണ സാമഗ്രികൾ താഴേക്ക് വീണ് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതാണെന്ന് മന്ത്രാലയം അറിയിച്ചു.

ഈ സംഭവത്തിൽ വസ്തു നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ മിസൈൽ അവശിഷ്ടമോ അപരിചിത വസ്തുക്കളോ കണ്ടെത്തിയിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.

വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങളുടെ ശരിതമ്മൽ ഉറപ്പാക്കണമെന്നും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!