HomeINDIAകേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

spot_img

വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി. പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സിനിമ നാളെ ഹൈക്കോടതി കാണും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി. ഇന്നലെ സിനിമയുടെ പ്രൊമോഷൻ ഡൽഹിയിൽ നടന്നു. ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യൽ നിന്നുള്ളവർ. തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി. ‌‌കേരളത്തെ കുറിച്ചുള്ള സിനിമ എന്നുപറഞ്ഞിട്ട്. അവതരിപ്പിച്ചത് ഉത്തരെന്ത്യക്കാരെയാണെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.

സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ടെ എന്നും കോടതി പറഞ്ഞു. കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതേത്തുടർന്ന് സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസയച്ചിരുന്നു.കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!