HomeINDIAരാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ...

രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു

spot_img

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് കാലങ്ങളായി ഉണ്ടായിരുന്ന ബ്രിട്ടീഷ് ശില്‍പി എഡ്വിന്‍ ലട്യന്‍സിന്റെ പ്രതിമ നീക്കം ചെയ്തു. പകരം സി രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ഭവന്‍റെ നടുമുറ്റത്ത് സ്ഥാപിച്ചു. മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഡല്‍ഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളില്‍ പലതും രൂപകല്‍പന ചെയ്ത ശില്‍പി കൂടിയാണ് എഡ്വിന്‍ ലട്യന്‍സ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യത്തിന് ശേഷവും രാഷ്ട്രപതി ഭവനില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകള്‍ ഉണ്ടായിരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി ഭവനില്‍ കൊളോണിയല്‍ അടയാളങ്ങള്‍ വേണ്ടെന്നും മോദി പറഞ്ഞിരുന്നു.രാജഗോപാലാചാരിയുടെ പ്രതിമ വച്ചതിന് പിന്നാലെ നാളെ മുതല്‍ മാര്‍ച്ച് ഒന്ന് വരെ അദ്ദേഹത്തെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിക്കും. പൊതുജീവിതത്തിലെ രാജഗോപാല്‍ ആചാരിയുടെ സ്വതന്ത്ര ചിന്തയും ആത്മസംയമനം, പെരുമാറ്റം എന്നിവ സമൂഹത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!