കുവൈത്ത് സിറ്റി: സൈൻ ബോർഡുകളും ഇരുമ്പ് പോസ്റ്റുകളും മോഷ്ടിച്ച നിരവധി പേര്‍ അറസ്റ്റിൽ. ഒരു കൂട്ടം ആളുകൾ പൊതുസ്വത്ത് മോഷ്ടിക്കുകയും വിൽക്കുകയും ചെയ്യുന്നു എന്ന രഹസ്യ വിവരം അധികൃതർക്ക് ലഭിച്ചിരുന്നു. വിവരം സ്ഥിരീകരിച്ച ശേഷം, പ്രതികളെ അറസ്റ്റ് ചെയ്യാനും അവരുടെ താമസസ്ഥലത്ത് പരിശോധന നടത്താനും പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അധികൃതര്‍ ആവശ്യമായ നിയമപരമായ അനുമതി നേടി. തുടര്‍ നടപടിയിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. ഇതിൽ ഇരുമ്പ് പോസ്റ്റുകളോടുകൂടിയ എട്ട് റോഡ് ചിഹ്നങ്ങളും, ചിഹ്നങ്ങളില്ലാത്ത ഒമ്പത് ഇരുമ്പ് പോസ്റ്റുകളും ഉൾപ്പെടുന്നു. മോഷ്ടിച്ച വസ്തുക്കൾ വിറ്റഴിച്ചിട്ടുണ്ടോ, മോഷണം നടന്ന കൃത്യമായ സ്ഥലങ്ങൾ എവിടെയൊക്കെയാണ് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിയമനടപടി സ്വീകരിക്കുകയും പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്യും.
സൈൻ ബോർഡുകളും ഇരുമ്പ് പോസ്റ്റുകളും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



