HomeGULFKuwaitകുവൈത്തിൽ കനത്ത ജാഗ്രത; കടലിൽ പോകുന്നതിനും വിനോദയാത്രകൾക്കും താൽക്കാലിക വിലക്ക്, ആഘോഷങ്ങൾ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ കനത്ത ജാഗ്രത; കടലിൽ പോകുന്നതിനും വിനോദയാത്രകൾക്കും താൽക്കാലിക വിലക്ക്, ആഘോഷങ്ങൾ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെയും മേഖലയിലെയും നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നിർണ്ണായക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മത്സ്യബന്ധന ബോട്ടുകൾക്കും വിനോദ സഞ്ചാര ബോട്ടുകൾക്കും കടലിൽ പോകുന്നതിന് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ സംരക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.മരുഭൂമിയിലെ ക്യാമ്പുകളിൽ കഴിയുന്നവർ സാഹചര്യം ശാന്തമാകുന്നത് വരെ അവിടെയുള്ള താമസം മാറ്റിവെക്കണമെന്നും കുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഗരാംഗാവോ ആഘോഷങ്ങൾ ഉൾപ്പെടെ വീടിന് പുറത്ത് നടത്തുന്ന പരിപാടികളോ ഒത്തുചേരലുകളോ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. നിലവിലെ നിയന്ത്രണങ്ങൾ താൽക്കാലികമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!