HomeGULFബയോളജിക്കൽ മരുന്നുകളുടെ വിതരണം കുവൈറ്റികൾക്ക് മാത്രമാക്കി ക്രമീകരിച്ച് മന്ത്രാലയം; വിദേശികൾക്ക് ഇളവുകൾക്കായി അപേക്ഷിക്കാം

ബയോളജിക്കൽ മരുന്നുകളുടെ വിതരണം കുവൈറ്റികൾക്ക് മാത്രമാക്കി ക്രമീകരിച്ച് മന്ത്രാലയം; വിദേശികൾക്ക് ഇളവുകൾക്കായി അപേക്ഷിക്കാം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ബയോളജിക്കൽ, അഡ്വാൻസ്ഡ് ചികിത്സാ ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയ പ്രോട്ടോക്കോൾ നിലവിൽ വന്നു. കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഓഗസ്റ്റ് 12-ന് പുറപ്പെടുവിച്ച 2026-ലെ 214-ാം നമ്പർ മന്ത്രാലയ തീരുമാനം ഔദ്യോഗിക ഗസറ്റിന്റെ 1804-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചു.പുതിയ ഉത്തരവ് പ്രകാരം ഇത്തരം അത്യാധുനിക ബയോളജിക്കൽ ചികിത്സകൾ കുവൈറ്റ് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പ്രത്യേക ഇളവുകൾ ആവശ്യമുള്ള വിദേശി രോഗികൾക്ക് ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധ ഡോക്ടർമാർക്ക് മാത്രമേ ഈ മരുന്നുകൾ കുറിപ്പടിയിൽ എഴുതാൻ അനുവാദമുള്ളൂ. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിതരണത്തിൽ കർശനമായ മേൽനോട്ടവും നിരീക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!