HomeGULFജലീബിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം

ജലീബിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി ബംഗ്ലാദേശി ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. 1976ൽ ജനിച്ച ബംഗ്ലാദേശ് സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.ഫർവാനിയ ട്രാഫിക് വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം, രണ്ട് ബസുകളും ഒന്നിന് പിന്നിൽ മറ്റൊന്നായി നിർത്തിയിട്ടിരിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബസിന്റെ ഡ്രൈവറായ ബംഗ്ലാദേശ് സ്വദേശി വാഹനത്തിൽ നിന്ന് ഇറങ്ങി ബസിന്റെ പിൻഭാഗം പരിശോധിക്കുന്നതിനായി പോയി.

ഇതിനിടെ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് പിന്നോട്ടു നീങ്ങുകയും ഡ്രൈവർ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.പിന്നിലുണ്ടായിരുന്ന ബസ് ഓടിച്ചിരുന്നത് 1981ൽ ജനിച്ച ഇന്ത്യൻ സ്വദേശിയാണെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!