HomeGULFവിദ്യാഭ്യാസ യോഗ്യതകൾ അപ്‌ഡേറ്റ് ചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം; ഓഗസ്റ്റ് 27 വരെയെന്ന് മുന്നറിയിപ്പ്

വിദ്യാഭ്യാസ യോഗ്യതകൾ അപ്‌ഡേറ്റ് ചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം; ഓഗസ്റ്റ് 27 വരെയെന്ന് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്ത ജീവനക്കാർ എത്രയും വേഗം അനുബന്ധ രേഖകൾ സഹിതം വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനം വഴി അപ്‌ഡേറ്റ് ചെയ്യണമെന്ന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു. 2026/25 നമ്പർ ഭരണനിർവ്വഹണ സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നത് വരെയാണെന്ന് മന്ത്രാലയം അറിയിച്ചു. നിശ്ചിത തീയതിക്കകം രേഖകൾ സമർപ്പിക്കാത്ത ജീവനക്കാർ അതുമൂലമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും പൂർണ്ണ ഉത്തരവാദികളായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സിവിൽ സർവീസ് കമ്മീഷന്റെ ചട്ടങ്ങൾക്കും തീരുമാനങ്ങൾക്കും അനുസൃതമായി ഇത്തരക്കാർക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ സ്വീകരിക്കും.

സർക്കാർ, സ്വകാര്യ മേഖലകളിലെ സ്വദേശികളുടെയും വിദേശികളുടെയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള പ്രത്യേക സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. ജീവനക്കാരുടെ തൊഴിൽ സംബന്ധമായ ഡാറ്റകളുടെ കൃത്യത ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന്റെ https://ehub.media.gov.kw/ എന്ന പോർട്ടൽ വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!