രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ഉണ്ടായ കേടുപാടുകൾ പരിഹരിച്ചതിനെ തുടർന്ന് രണ്ട് അധിക ട്രാൻസ്മിഷൻ ലൈനുകൾ കൂടി സേവനത്തിലേക്ക് തിരിച്ചെത്തിച്ചു. കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു.ഇതോടെ വൈദ്യുതി വിതരണ ശൃംഖല സ്ഥിരതയോടെയാണ് പ്രവർത്തിക്കുന്നതെന്നും, ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാൻ സാങ്കേതിക സംഘങ്ങൾ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈൻ പുനസ്ഥാപിക്കാൻ പ്രവർത്തിച്ച എഞ്ചിനീയർമാരുടെയും ടെക്‌നീഷ്യന്മാരുടെയും പരിശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു.
കുവൈത്തിലെ തെക്കൻ മേഖലയിൽ കേടായ വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ചു
GULF
INTERNATIONAL

