HomeGULFഎമർജൻസി ഷെൽട്ടർ സന്ദർശിച്ച് പ്രധാനമന്ത്രി; ഒരുക്കങ്ങൾ വിലയിരുത്തി.

എമർജൻസി ഷെൽട്ടർ സന്ദർശിച്ച് പ്രധാനമന്ത്രി; ഒരുക്കങ്ങൾ വിലയിരുത്തി.

spot_img

കുവൈത്ത്: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഇന്ന് രാജ്യത്തിന്റെ അംഗീകൃത എമർജൻസി ശെൽട്ടർ സംവിധാനത്തിന്റെ ഭാഗമായ ഒരു എമർജൻസി ഷെൽട്ടർ സന്ദർശിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ-അവാദിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സന്ദർശനത്തിനിടെ ശെൽട്ടറിന്റെ സൗകര്യങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി. കൂടാതെ സുരക്ഷാ സംവിധാനങ്ങളും ലജിസ്റ്റിക് ഒരുക്കങ്ങളും സേവന സൗകര്യങ്ങളും പ്രധാനമന്ത്രി പരിശോധിച്ചു. അസാധാരണ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഒരുക്കങ്ങൾ സജ്ജമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!