HomeGULFKuwaitകുവൈത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് 11 വയസ്സുകാരിക്ക് ദാരുണാന്ത്യം; കുടുംബത്തിലെ നാലുപേർക്ക് പരിക്ക്.

കുവൈത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് 11 വയസ്സുകാരിക്ക് ദാരുണാന്ത്യം; കുടുംബത്തിലെ നാലുപേർക്ക് പരിക്ക്.

spot_img

കുവൈറ്റ് സിറ്റി : ക്യാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് 11 വയസ്സുള്ള പ്രവാസി പെൺകുട്ടിക്ക് പരിക്കേറ്റതായി അൽ-അമിരി ആശുപത്രി മെഡിക്കൽ എമർജൻസി സർവീസുകൾ വഴി റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു.

റിപ്പോർട്ട് ലഭിച്ചയുടനെ മെഡിക്കൽ എമർജൻസി ടീമുകൾ കേസ് കൈകാര്യം ചെയ്യാൻ തുടങ്ങിയെന്നും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ ചികിത്സ നത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. അൽ-അമിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മയുൾപ്പെടെ കുടുംബത്തിലെ നാല് അംഗങ്ങൾ നിലവിൽ മെഡിക്കൽ ചികിത്സയിലാണ്, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യം നിരീക്ഷിക്കുന്നതിനുമായി അവരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കുട്ടിയുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!