HomeGULFതൊഴിൽ പരാതികൾ കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം: കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ഇനി പരാതി നൽകാം

തൊഴിൽ പരാതികൾ കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം: കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ഇനി പരാതി നൽകാം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, തൊഴിൽ പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പുതിയ പരിഷ്കാരം നടപ്പിലാക്കിത്തുടങ്ങി. പ്രധാനമായും ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികൾ സമർപ്പിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായാണ് ഇത്തരമൊരു നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.മുൻപ് എല്ലാ തൊഴിൽ പരാതികളും മുബാറക് അൽ-കബീറിലെ കേന്ദ്ര ഓഫീസിൽ മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനമനുസരിച്ച്, തൊഴിലാളികൾക്ക് അതത് ഗവർണറേറ്റുകളിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുകളിൽ നേരിട്ട് പരാതി നൽകാവുന്നതാണ്. ഇത് കേന്ദ്ര ഓഫീസിലെ തിരക്ക് കുറയ്ക്കാനും കേസുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യാനും സഹായിക്കും. ഓരോ ഗവർണറേറ്റിലെയും തിരക്കും പരാതിയുടെ സ്വഭാവവും പരിഗണിച്ച് മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തിലായിരിക്കും പരാതികൾ സ്വീകരിക്കുക. ഈ മാറ്റം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സമയവും അധ്വാനവും ലാഭിക്കുമെന്നും പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!