HomeGULFതൊഴിലിടത്തിലെ അധിക്ഷേപവും കൈയേറ്റ ശ്രമവും: മുതിർന്ന ഉദ്യോഗസ്ഥന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

തൊഴിലിടത്തിലെ അധിക്ഷേപവും കൈയേറ്റ ശ്രമവും: മുതിർന്ന ഉദ്യോഗസ്ഥന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഔദ്യോഗിക ജോലിക്കിടെ ഓഫീസിനുള്ളിൽ വെച്ച് തന്നെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

ഒരു സർക്കാർ ഏജൻസിയിലെ ഡയറക്ടർ ജനറൽ, ജോലി സംബന്ധമായ കാര്യം ചർച്ച ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ സഹപ്രവർത്തകനായ സൂപ്പർവൈസറുമായാണ് തർക്കമുണ്ടായത്. ചർച്ച ചൂടേറിയ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ സൂപ്പർവൈസർ ഡയറക്ടർ ജനറലിന് നേരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഉടൻ ഇടപെട്ടാണ് പ്രശ്നം കൂടുതൽ ഗുരുതരമാകാതെ തടഞ്ഞത്.സംഭവത്തിൽ ജീവനക്കാരുടെ സാക്ഷിമൊഴികളുണ്ടെന്നും തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും വ്യക്തമാക്കിയ ഡയറക്ടർ ജനറൽ, കേസ് സ്ഥാപനത്തിനുള്ളിൽ ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചു. കുറ്റാരോപിതനായ ജീവനക്കാരനെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!