HomeARTICLESലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന് മോഹം പൊലിഞ്ഞ് അർ‍ജന്റീന

ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന് മോഹം പൊലിഞ്ഞ് അർ‍ജന്റീന

spot_img

ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന് മോഹം പൊലിഞ്ഞ് അർ‍ജന്റീനയ്ക്ക് മടക്കം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു സ്പെയിനോട് മെസ്സിപ്പടയുടെ തോൽവി. മത്സരത്തിൽ ഉടനീളം സമ്പൂർണ ആധിപത്യം സ്പെയിനിനായിരുന്നു. മോശം പ്രകടനമായിരുന്നു അർജന്റീനയ്ക്ക് വിനയായത്. മത്സരത്തിൽ മെസ്സിക്ക് തിളങ്ങാനേ കഴിഞ്ഞില്ല. ​മത്സരത്തിന്റെ അവസാന നിമിഷത്തിൽ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ ​ഗോൾ മുഖത്ത് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞത്. ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിനിന്റെ ​ഗോൾമുഖത്തേക്ക് തൊടുക്കാൻ കഴിഞ്ഞത്.

അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിനിന്റെ വിജയ ​ഗോൾ എത്തിയത്. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ​ഗോൾ നേടാനായില്ല. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്.

മെറ്റ്ലൈഫിൽ ഇതാദ്യമായല്ല മെസ്സി ഒരു ഫൈനൽ നേരിടുന്നത്. 2016ൽ ഇതേ സ്റ്റേഡിയത്തിൽ വെച്ചാണ് കോപ അമേരിക്ക ഫൈനൽ നടക്കുന്നത്. അന്നും കണ്ണീരോടെയാണ് മെസ്സി മടങ്ങിയത്. സ്റ്റേഡിയത്തിലെ പകരക്കാരുടെ ബെഞ്ചിലിരുന്ന് താരം പൊട്ടിക്കരയുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ആരുടെയും ചങ്കുലക്കുന്നതായിരുന്നു. പത്ത് വർഷം കഴയുമ്പോൾ അതേ സ്റ്റേഡിയത്തിൽ വീണ്ടും വീണ് പോകുന്ന മെസ്സിയെ കാണാൻ കഴിയുന്നത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!