HomeGULFജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു: ദുരന്ത കാരണം അന്വേഷിച്ച് അധികൃതർ

ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു: ദുരന്ത കാരണം അന്വേഷിച്ച് അധികൃതർ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ തിരിച്ചറിയാത്ത ഒരാൾ മരണപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിച്ച ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസും ഫയർഫോഴ്സ് വിഭാഗവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.

രക്ഷാപ്രവർത്തനത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!