HomeGULFമിഡിൽ ഈസ്റ്റിൽ വിമാന നിരക്കുകൾ 900% വരെ ഉയർന്നു; 23,000 വിമാനങ്ങൾ റദ്ദാക്കി

മിഡിൽ ഈസ്റ്റിൽ വിമാന നിരക്കുകൾ 900% വരെ ഉയർന്നു; 23,000 വിമാനങ്ങൾ റദ്ദാക്കി

spot_img

കുവൈറ്റ് സിറ്റി : മിഡിൽ ഈസ്റ്റിലെ വ്യോമപരിധികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സുരക്ഷിതമായ യാത്രാമാർഗങ്ങൾ തേടി യാത്രക്കാർ. സർവീസുകൾക്ക് ഉയർന്ന ഡിമാന്റിനെത്തുടർന്ന് ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 900 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

യൂറോപ്യൻ യാത്രാ കേന്ദ്രങ്ങളിൽ, സംഘർഷ മേഖലകൾ ഒഴിവാക്കി ഏഷ്യയിലേക്ക് പോകുന്ന വിമാനങ്ങൾക്ക് വലിയ ആവശ്യകത ഉയർന്നതോടെ ചില ടിക്കറ്റ് നിരക്കുകൾ സാധാരണ വിലയെക്കാൾ 900 ശതമാനം വരെ വർധിച്ചു.

ഇതിനിടെ, ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യങ്ങൾ ആരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിൽ 23,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ നിശ്ചയിച്ചിരുന്ന ഏകദേശം 36,000 സർവീസുകളിൽ പകുതിയിലധികം റദ്ദായതോടെ ഏകദേശം 4.4 മില്യൺ സീറ്റുകൾ നഷ്ടമായി എന്ന് എവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ Cirium വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!