HomeGULFവിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ കടുത്ത നിയന്ത്രണങ്ങളുമായി കുവൈറ്റ്; സൗദി കമ്പനിയുമായി നിർണായക കരാർ

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ കടുത്ത നിയന്ത്രണങ്ങളുമായി കുവൈറ്റ്; സൗദി കമ്പനിയുമായി നിർണായക കരാർ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിൽ വിപണി നവീകരിക്കുന്നതിനും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കൃത്യമായി നിയന്ത്രിക്കുന്നതിനുമായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന തകാമുൽ ഹോൾഡിംഗുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൊഴിൽ വിപണിയിലെ വിജ്ഞാനവും പരിചയസമ്പത്തും പങ്കുവെക്കുന്നതിനും തത്സമയ സാങ്കേതിക സഹകരണത്തിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഡിജിറ്റൽ സംവിധാനങ്ങളും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തി തൊഴിലാളികളുടെ നൈപുണ്യ നിലവാരം അളക്കുന്നതിനുള്ള പുതിയ പരീക്ഷാ ശൃംഖല രാജ്യത്ത് നടപ്പിലാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ റബാബ് അൽ ഒസൈമി വ്യക്തമാക്കി. കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുൻപ് തന്നെ വിദേശ തൊഴിലാളികളുടെ പ്രൊഫഷണൽ യോഗ്യതയും കഴിവുകളും പരിശോധിക്കാനുള്ള കർശനമായ മാനദണ്ഡങ്ങൾ ഇതിലൂടെ പ്രാബല്യത്തിൽ വരും. ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കരാർ ഒപ്പിട്ടത്.

കമ്പനികൾക്ക് ആവശ്യമായ കൃത്യമായ പ്രൊഫഷണൽ നൈപുധ്യമുള്ള തൊഴിലാളികളെ മാത്രം തെരഞ്ഞെടുക്കുന്നത് വഴി അനാവശ്യ റിക്രൂട്ട്‌മെന്റുകൾ പൂർണ്ണമായും തടയാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. വിസ കച്ചവടവും ക്രമക്കേടുകളും തടയാനും തൊഴിൽ വിപണിയുടെ യഥാർത്ഥ ആവശ്യങ്ങൾക്ക് അനുസൃതമായി റിക്രൂട്ട്‌മെന്റ് പ്രക്രിയ സുതാര്യമാക്കാനും പുതിയ സംവിധാനം സഹായിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!