HomeGULFഹവല്ലിയിൽ വീടിനുമുന്നിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് ടിവി മോഷണം പോയതായി പരാതി

ഹവല്ലിയിൽ വീടിനുമുന്നിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് ടിവി മോഷണം പോയതായി പരാതി

spot_img

കുവൈറ്റ് സിറ്റി: ഹവല്ലിയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് വിലകൂടിയ ടെലിവിഷൻ മോഷണം പോയതായി ഇന്ത്യൻ ഡെലിവറി ഡ്രൈവർ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ പരാതിക്കാരൻ, ഉപഭോക്താവിന് എത്തിച്ചുനൽകാനായി സൂക്ഷിച്ചിരുന്ന 420 കുവൈറ്റ് ദിനാർ വിലവരുന്ന ടെലിവിഷനാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കി.

സംഭവത്തിൽ ആർക്കെതിരെയും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണോ അതോ വാതിൽ തുറന്നാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!