HomeGULFകുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; കുവൈത്തിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭർത്താവ് പോലീസ് പിടിയിൽ

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; കുവൈത്തിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭർത്താവ് പോലീസ് പിടിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ദാമ്പത്യ തർക്കത്തെത്തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് പ്രവാസലോകവും സ്വദേശികളും. മുപ്പതുകാരനായ കുവൈത്ത് പൗരനാണ് സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു.ദീർഘനാളായി തുടരുന്ന കുടുംബവഴക്കുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും എത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്. സമൂഹ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!