HomeGULFകുവൈത്തിനെ നടുക്കിയ കൊലപാതകം: ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി

കുവൈത്തിനെ നടുക്കിയ കൊലപാതകം: ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ റാബിയ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റി പൗരൻ പിടിയിലായി. 1969-ൽ ജനിച്ച പ്രതി, തന്റെ ഷോട്ട്ഗൺ ഉപയോഗിച്ച് 1977-ൽ ജനിച്ച ഭാര്യയെയും 2006-ൽ ജനിച്ച മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംഭവസമയം വീട്ടിലുണ്ടായിരുന്ന 2005-ൽ ജനിച്ച ഇയാളുടെ മകന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ അധികൃതർ അന്വേഷണം നടത്തി വരികയാണ്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!