HomeInternationalസാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാം: അമേരിക്കയോട്‌ ഇറാന്‍

സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാം: അമേരിക്കയോട്‌ ഇറാന്‍

spot_img

അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമി. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഇറാന്റെ ഈ അറിയിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് മുന്നോടിയായുള്ള ഒരു ശുഭസൂചനയായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.

2025 മെയ് മാസത്തില്‍ യുഎന്‍ ആണവ ഏജന്‍സി ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഈ അളവ് കുറയ്ക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇത്രയധികം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെ പക്കലുണ്ടായാല്‍ ഇത് ഉടനടി 90 ശതമാനത്തിലേറെ സമ്പുഷ്ടീകരിക്കാനാകുമെന്നും എളുപ്പത്തില്‍ ബോംബ് നിര്‍മാണം നടത്താനാകുമെന്നുമാണ് അമേരിക്ക വിശദീകരിച്ചിരുന്നത്.

സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്നാണ് ഇറാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ പ്രതിനിധികളുടെ മധ്യസ്ഥതയിലാണ് ഇറാന്‍- അമേരിക്കന്‍ പ്രതിനിധികളുടെ ചര്‍ച്ചകള്‍ നടന്നത്. ഇറാന്‍ ഭരണകൂടത്തിനെതിരായ ജനതയുടെ പ്രതിഷേധത്തില്‍ അമേരിക്ക കൂടി ഇടപെട്ടതോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കടുത്തത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!