HomeGULFജ്ലീബ് മാർക്കറ്റിലെ രണ്ട് റസ്റ്റോറന്റുകൾ പൂട്ടിച്ചു; മായം ചേർത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തി

ജ്ലീബ് മാർക്കറ്റിലെ രണ്ട് റസ്റ്റോറന്റുകൾ പൂട്ടിച്ചു; മായം ചേർത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തി

spot_img

കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് റസ്റ്റോറന്റുകൾ പൂട്ടിപ്പൂട്ടാൻ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ഉത്തരവിട്ടു. വ്യാജവും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ഫുഡ് ഔട്ട്‌ലെറ്റുകളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!