HomeGULFജഹ്‌റയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 84 ഗാരേജുകൾക്ക് കുവൈറ്റ് ഫയർ ഫോഴ്‌സിന്റെ നോട്ടീസ്

ജഹ്‌റയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 84 ഗാരേജുകൾക്ക് കുവൈറ്റ് ഫയർ ഫോഴ്‌സിന്റെ നോട്ടീസ്

spot_img

കുവൈത്ത്സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ അൽ സൽമി റോഡിലുള്ള അൽ നഈം സ്‌ക്രാപ്പ് യാർഡിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 84 ഗാരേജുകൾക്ക് കുവൈറ്റ് ജനറൽ ഫയർ ഫോഴ്‌സ് നോട്ടീസ് നൽകി.

ഗാരേജുകളും മറ്റ് വ്യാവസായിക സ്ഥാപനങ്ങളും ഫയർ പ്രിവൻഷൻ, സേഫ്റ്റി റെഗുലേഷൻസ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും സ്ഥാപനങ്ങൾക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്.വ്യാവസായിക, വാണിജ്യ മേഖലകളിലെ തീപിടുത്ത സാധ്യതകൾ കുറയ്ക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ജനറൽ ഫയർ ഫോഴ്‌സ് നടത്തിവരുന്ന തുടർച്ചയായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!