HomeCommunityകുവൈറ്റിൽ നിന്ന് ബ്രസീലിലേക്ക്; ലോക കരാട്ടെ വേദിയിലേക്ക് അച്ഛനും മകനും

കുവൈറ്റിൽ നിന്ന് ബ്രസീലിലേക്ക്; ലോക കരാട്ടെ വേദിയിലേക്ക് അച്ഛനും മകനും

spot_img

തൃശൂർ: കുവൈറ്റിൽ നിന്ന് ബ്രസീലിലേക്ക് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അച്ഛനും മകനും യാത്രയാകുന്നു. ജപ്പാൻ കരാട്ടെ ഷോട്ടോ ഫെഡറേഷൻ (JKS) വേൾഡ് ചാമ്പ്യൻഷിപ്പ് 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ ബ്രസീലിൽ നടക്കുമ്പോഴാണ് തൃശൂർ മുല്ലശ്ശേരി ഷാവോലിൻ സ്വദേശികളായ ഇരുവരും ലോക വേദിയിൽ കേരളത്തിന്റെ സാന്നിധ്യമാകുന്നത്.

Sensei Nainan Thomas Vithayathil, Chairman & Chief Instructor – JKS Kuwait & JKS India Shaolin Academy, ചാമ്പ്യൻ റഫറി കമ്മിറ്റിയംഗമായി ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വർഷങ്ങളായി കുവൈറ്റിൽ കരാട്ടെ പരിശീലന രംഗത്ത് സജീവമായ നൈനാൻ തോമസ് വിതയത്തിലിന്റെ ശിഷ്യനായ മകൻ Shaolin Thomas Vithayathil മത്സര ഇനങ്ങളിൽ പങ്കെടുക്കും.Individual Kumite, Kata, JKS Koten Kata എന്നീ ഇനങ്ങളിലാണ് ഷാവോലിൻ തോമസ് മത്സരിക്കുന്നത്.

കുവൈറ്റിൽ വർഷങ്ങളായി കരാട്ടെ പരിശീലിപ്പിക്കുന്ന അച്ഛനും അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയുവരുന്ന മകനും ഒരേ ലോക വേദിയിലേക്ക് എത്തുന്നത് ശ്രദ്ധേയമാണ്. പരിശീലകന്റെ നിലയിൽ അച്ഛനും മത്സരാർത്ഥിയായി മകനും ഒരുമിച്ച് JKS ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകുന്നത് കുടുംബത്തിനും തൃശൂർ മുല്ലശ്ശേരിക്കും അഭിമാനനേട്ടമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കരാട്ടെ താരങ്ങളും പരിശീലകരും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ അച്ഛനും മകനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!