HomeGULFഖൈത്താനിൽ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം: 47 നിയമലംഘകർ പിടിയിൽ

ഖൈത്താനിൽ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം: 47 നിയമലംഘകർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: റസിഡൻസി നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെയും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവരെയും ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഖൈത്താനിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 47 പേർ പിടിയിലായി. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മിന്നൽ പരിശോധന ബുധനാഴ്ച പുലർച്ചെ വരെ തുടരുകയായിരുന്നു.

നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനും രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനും നിയമം കർശനമായി നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!