HomeCommunity'മതേതരത്വം ഇന്ത്യയുടെ മതം' കെ.ഐ.സി - രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു

‘മതേതരത്വം ഇന്ത്യയുടെ മതം’ കെ.ഐ.സി – രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ( കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തിൽ ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തിൽ രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു.മംഗഫ് പ്രൈം ഓഡിറ്റോറിത്തിൽ വെച്ച് നടന്ന സംഗമത്തിൽ വൈസ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി അധ്യക്ഷത വഹിച്ചു.ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉത്ഘാടനം ചെയ്തു. അബ്ദുൽ ഹക്കീം മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.കെ.ഐ.സി സെക്രട്ടറി ഹസൻ തഖ്‌വ പ്രമേയ പ്രഭാഷണം നിർവഹിച്ചു.രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും അതിവേഗം വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് മതേതരത്വം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞ ചൊല്ലികൊടുത്തു.ആദിൽ വെട്ടുപാറ ദേശീയ ഗാനവും അബ്ദുൽ മുനീർ ടി കെ ദേശഭക്തി ഗാനവും ആലപിച്ചു.കേന്ദ്ര നേതാക്കളായ ഉസ്മാൻ ദാരിമി അടിവാരം,സൈനുൽ ആബിദ് ഫൈസി നെല്ലായ,ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി,മുഹമ്മദ്‌ അമീൻ മുസ്ലിയാർ ചേകന്നൂർ,അബ്ദുൽ നാസർ കോഡൂർ,അബ്ദുൽ മുനീർ പെരുമുഖം തുടങ്ങിയവർ നേതൃത്വം നൽകി.മീഡിയ സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!