HomeCommunityകെ. കെ. എം. എ. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കെ. കെ. എം. എ. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

spot_img

കുവൈത്ത് : ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ പോരാട്ടങ്ങളുടെ ചരിത്രമാണ് മഹാത്മജിയുടെ സമര മാർഗ്ഗങ്ങൾ അഹിംസയും, ജനകീയ മുന്നേറ്റങ്ങളുമായി മുന്നോട്ട് പോയ സമര മുറകളാണ് ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിന്റെ സുവർണ കാലത്തെ വെട്ടി തെളിച്ചതെന്ന് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം മംഗഫ് ഈറ്റില്ലം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു വിദ്യാർത്ഥികളും, കർഷകരും, തൊഴിലാളികളും വനിതകളുമടക്കം കോടി ക്കണക്കിന് മനുഷ്യർ ത്യാഗ പൂർണമായ സമർപ്പണത്തിന്റെ പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം.

മഹാത്മാ ഗാന്ധി, ജവർലാൽ നെഹ്‌റു, മൌലാന അബ്ദുൽ കലാം ആസാദ് അടക്കം ഒരു വലിയ ജനശക്തി ഇന്ത്യൻ ജനതയെ സ്വതന്ത്ര ഇന്ത്യയുടെ പൂ മുഖത്തേക്ക് ഈ നാടിനെ നയിച്ചത് ബാബാ സാഹബ് അംബേദ്കർ ” നാം, നമ്മൾ ഇന്ത്യക്കാർ ” എന്ന പുതിയ ഇന്ത്യക്ക് ഒരു ഘടനയുണ്ടാക്കി ദീപ്തമായ സ്വാതന്ത്ര്യ സമര ചരിത്ര ചിന്തകളെ അയവിറക്കി കൊണ്ട് കെ. കെ. എം. എ. സ്വാതന്ത്ര്യ ഇന്ത്യയുടെ എൺപതാം വാർഷികം ആഘോഷിച്ചു.കെ. കെ. എം. എ. കേന്ദ്ര എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് കെ. സി. റഫീഖ് ആധ്യക്ഷം വഹിച്ചു, ഓർഗാനസിങ് സെക്രട്ടറി നവാസ് ഖാദിരി സ്വാഗതം പറഞ്ഞു കേന്ദ്ര ചെയർമാൻ ഇബ്രാഹിം കുന്നിൽ പരിപാടി ഉത്ഘാടനം ചെയ്തു.

മംഗഫ് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ കെ. കെ. എം. എ.യുടെ കേന്ദ്ര, സോൺ, പതിനഞ്ചു ബ്രാഞ്ച് കമ്മിറ്റി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.കേന്ദ്ര ജനറൽ സെക്രട്ടറി സുൽഫി ക്കർ സാഹിബും, വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ. പി. ശറഫുദ്ധീൻ, നിസ്സാം നാലാകത്ത്, എച്.എ.ഗഫൂർ, പി. എം. ജാഫർ, ഫിറോസ് മാങ്കാവ് എന്നിവർ സംഘടന പരിപാടികൾ വിശദീകരണം നടത്തി കേന്ദ്ര ഐ. ടി. വൈസ് പ്രസിഡന്റ്‌ നൗഫൽ നന്ദി പറഞ്ഞു.News by KKMA 16 August 2026

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!