HomeCommunityകുവൈത്ത് കെഎംസിസി "മേരേ വതൻ" സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കുവൈത്ത് കെഎംസിസി “മേരേ വതൻ” സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “മേരേ വതൻ” എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിന് കുവൈത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

​വൈസ് പ്രസിഡന്റ്‌ ഫാറൂഖ് ഹമദാനി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവർ ദേശസ്നേഹികൾ ആയി ചമയുന്ന ഇക്കാലത്ത്, സ്വാതന്ത്ര്യസമര ചരിത്രത്തെ പോലും വളച്ചൊടിക്കുന്ന പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഫീസിൽ പായസ വിതരണവും നടത്തി.​ചടങ്ങിൽ സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ റസാഖ് അയ്യൂർ, ഗഫൂർ അത്തോളി, താഹ കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ ചടങ്ങിന് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും രേഖപ്പെടുത്തി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!