HomeGULFകുവൈറ്റിൽ ഇന്ന് കൊടുംചൂട്; താപനില 50 ഡിഗ്രി വരെ, ഈർപ്പം 70 ശതമാനം

കുവൈറ്റിൽ ഇന്ന് കൊടുംചൂട്; താപനില 50 ഡിഗ്രി വരെ, ഈർപ്പം 70 ശതമാനം

spot_img

കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 16: കുവൈറ്റിൽ ഇന്ന് അതിശക്തമായ ചൂടും തീരപ്രദേശങ്ങളിൽ താരതമ്യേന ഉയർന്ന ഈർപ്പവും അനുഭവപ്പെടും. രാജ്യത്തെ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നും ദിശമാറിയും മണിക്കൂറിൽ 8 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസായിരിക്കും. അന്തരീക്ഷ ഈർപ്പം 70 ശതമാനം വരെ ഉയർന്നേക്കും.

രാത്രിയിലും തീരപ്രദേശങ്ങളിൽ ചൂടിനൊപ്പം ഈർപ്പം അനുഭവപ്പെടും. മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.കടലിൽ പകൽ തിരമാലകൾ ഒന്ന് മുതൽ നാല് അടി വരെയും, രാത്രിയിൽ ഒന്ന് മുതൽ അഞ്ച് അടി വരെയും ഉയരാൻ സാധ്യതയുണ്ട്.50 ഡിഗ്രി വരെ ചൂട് ഉയരുന്നതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!