HomeGULFKuwaitകുവൈറ്റിൽ മുനിസിപ്പാലിറ്റി പരിശോധന ശക്തം; അഹമ്മദിയിൽ ഒൻപത് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

കുവൈറ്റിൽ മുനിസിപ്പാലിറ്റി പരിശോധന ശക്തം; അഹമ്മദിയിൽ ഒൻപത് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

spot_img

കുവൈറ്റ് സിറ്റി:കുവൈറ്റിലെ അൽ-അഹമ്മദി ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം വിപുലമായ പരിശോധന നടത്തി. ആരോഗ്യ വ്യവസ്ഥകളും പരസ്യ ലൈസൻസ് നിബന്ധനകളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ ഫീൽഡ് ഇൻസ്പെക്ഷൻ കാമ്പയിൻ സംഘടിപ്പിച്ചത്.

പരിശോധനയുടെ ഫലമായി ഷോപ്പ് റെഗുലേഷൻ ലംഘനം, അനുമതിയില്ലാത്ത പരസ്യങ്ങൾ സ്ഥാപിക്കൽ, പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയേറൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഒൻപത് നിയമലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തി.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട വിവിധ മേഖലകളിൽ പ്രത്യേക പരിശോധനാ സംഘങ്ങൾ നേരിട്ടെത്തിയാണ് നടപടികൾ സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.

കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തയ്യാറാക്കിയ പ്രത്യേക സമയക്രമമനുസരിച്ച് രാജ്യം മുഴുവൻ ഇത്തരം കർശനമായ നിരീക്ഷണങ്ങൾ തുടരുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!