HomeGULFഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് ടിക്കറ്റുകൾ ഇക്കോണമി ക്ലാസാക്കി മാറ്റുന്നുവെന്ന വാർത്ത നിഷേധിച്ച് കുവൈറ്റ് എയർവേയ്‌സ്

ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് ടിക്കറ്റുകൾ ഇക്കോണമി ക്ലാസാക്കി മാറ്റുന്നുവെന്ന വാർത്ത നിഷേധിച്ച് കുവൈറ്റ് എയർവേയ്‌സ്

spot_img

കുവൈറ്റ്സിറ്റി: കുവൈറ്റ് എയർവേയ്‌സിൽ മുൻകൂട്ടി കൺഫേം ചെയ്ത ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് ടിക്കറ്റുകൾ ഇക്കോണമി ക്ലാസിലേക്ക് മാറ്റുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും യാത്രക്കാരുടെ കൺഫേംഡ് ടിക്കറ്റുകളും അവർ ബുക്ക് ചെയ്ത ക്ലാസുകളും നൽകാൻ എയർലൈൻ ബാധ്യസ്ഥരാണെന്നും അധികൃതർ അറിയിച്ചു.

പ്രവർത്തനപരമായ സാങ്കേതിക തടസ്സങ്ങൾ മൂലം ഏതെങ്കിലും ബുക്കിംഗുകളിൽ മാറ്റം വരുത്തേണ്ടി വന്നാൽ, അത് നിലവിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും കൈകാര്യം ചെയ്യുക. ഇത്തരം ഘട്ടങ്ങളിൽ യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കും. അനാവശ്യമായ തുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങളോ യാത്രക്കാർ വഹിക്കേണ്ടി വരില്ലെന്നും, അന്താരാഷ്ട്ര നിയമപ്രകാരമുള്ള അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. വാർത്തകൾക്കായി ഔദ്യോഗിക വിവരസങ്കേതങ്ങളെ മാത്രം ആശ്രയിക്കാൻ കമ്പനി നിർദ്ദേശിച്ചു.

അതേസമയം, മുൻകൂട്ടി അറിയിക്കാതെ തന്നെ ചില യാത്രക്കാരുടെ ഫസ്റ്റ്, ബിസിനസ്സ് ക്ലാസ് ടിക്കറ്റുകൾ ഇക്കോണമി ക്ലാസിലേക്ക് മാറ്റി നൽകിയതായി പരാതി ഉയർന്നതായി കുവൈറ്റിലെ പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ പുനഃക്രമീകരിച്ചതോ വിമാനങ്ങളുടെ മോഡലുകൾ മാറ്റിയതോ ആണോ ഇതിന് കാരണമെന്നും, ടിക്കറ്റ് ക്ലാസ് കുറയ്ക്കുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തത വേണമെന്നും ആവശ്യപ്പെട്ട് ചില യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!