കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ (9/3/26 11.30 PM ) ശത്രു മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ആക്രമണങ്ങളെ നേരിടുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയുണ്ടാകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കുന്നതിനായി അധികൃത സ്ഥാപനങ്ങൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.


