HomeGULF3,000 ദിനാറിന് മുകളിലുള്ള പണവും സാമ്പത്തിക ആസ്തികളും വെളിപ്പെടുത്തണം: യാത്രക്കാർക്ക് കുവൈറ്റ് കസ്റ്റംസിന്റെ മുന്നറിയിപ്പ്

3,000 ദിനാറിന് മുകളിലുള്ള പണവും സാമ്പത്തിക ആസ്തികളും വെളിപ്പെടുത്തണം: യാത്രക്കാർക്ക് കുവൈറ്റ് കസ്റ്റംസിന്റെ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുമായ യാത്രക്കാരുടെ പക്കലുള്ള പണം, വിദേശ കറൻസികൾ, സാമ്പത്തിക രേഖകൾ എന്നിവ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.

3,000 കുവൈറ്റി ദിനാറോ അതിന് തുല്യമായ വിദേശ കറൻസിയോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ സാമ്പത്തിക ആസ്തികളോ കൈവശമുള്ള യാത്രക്കാർ അത് കസ്റ്റംസിന് മുന്നിൽ നിർബന്ധമായും ഡിക്ലെയർ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായ ഡിക്ലറേഷൻ പൂർത്തിയാക്കാത്ത യാത്രക്കാർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായ തടയൽ നിയമം പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!