HomeGULFകഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്ത് വ്യോമപരിധിയിലേക്ക് വന്നത് ഒരു ഡ്രോൺ; നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്ത് വ്യോമപരിധിയിലേക്ക് വന്നത് ഒരു ഡ്രോൺ; നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം

Google search engine

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നെത്തിയ ശത്രു ഡ്രോൺ കുവൈത്ത് സായുധസേന കണ്ടെത്തി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്‍വാൻ അറിയിച്ചു, രാജ്യത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ഉടൻ തന്നെ ശത്രു ഡ്രോൺ കണ്ടെത്തി നശിപ്പിച്ചു.

ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനായി സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ നടത്തിയ നാലാമത്തെ മാധ്യമ ബ്രിഫിംഗിലാണ് ഈ വിവരം പുറത്തുവിട്ടത്. ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് നാഷണൽ ഗാർഡിന്റെ പ്രത്യേക സംഘമാണ് ഇടപെട്ട് അതിനെ നശിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ എയർ ഡിഫൻസ് സംവിധാനങ്ങൾ സാധ്യതയുള്ള മിസൈൽ ഭീഷണികൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!