HomeCommunityകുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള സേവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള സേവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

spot_img

കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻ കുവൈത്ത് കെ.എം.സി.സി. നേതാവ് അന്തരിച്ച പി.കെ. ഹൈദർ അലിയുടെ സ്മരണാർത്ഥം പ്രഥമ ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 15-ന് സബാഹിയ പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്സ് ഗ്രൗണ്ടിലാണ് ആവേശകരമായ ഈ മത്സരം അരങ്ങേറുന്നത്. ടൂർണമെന്റിൽ വിജയികളാകുന്ന ടീമുകൾക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും. ഇതിനു പുറമെ ടൂർണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ, മികച്ച ഡിഫൻഡർ, ടോപ് സ്കോറർ എന്നിവർക്കുള്ള പ്രത്യേക വ്യക്തിഗത പുരസ്കാരങ്ങളും മത്സരത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 69025651, 65198101, 69391960, 67616152 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സഘാടകർ അറിയിച്ചു

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!