HomeCommunityകൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്

spot_img

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ നേതൃത്വത്തിൽ ഫഹാഹീൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഫഹാഹീൽ Metro Specialized Medical Centre-ലാണ് ക്യാമ്പ് നടക്കുന്നത്.

Family Medicine (M.D.), Internal Medicine (M.D.), Gynecology, Paediatrics വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം Ophthalmology Screening ഉൾപ്പെടെയുള്ള ആരോഗ്യപരിശോധനകളും ക്യാമ്പിൽ ലഭ്യമാകും. Fasting Blood Sugar, Total Cholesterol, Blood Pressure Checkup എന്നിവയും നടത്തും.ഡോക്ടറുടെ നിർദേശപ്രകാരമുള്ള ECG പരിശോധനയ്ക്ക് 50% ഇളവും, മറ്റ് ലാബ് പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും 20% ഇളവും, Optical Products-ന് 50% ഇളവും, Pharmacy Products-ന് 10% ഇളവും ലഭിക്കും.കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഏവർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ ആരോഗ്യപരിശോധനയ്ക്ക് താൽപര്യമുള്ള പൊതുജനങ്ങൾക്കും ഈ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ – https://docs.google.com/forms/d/e/1FAIpQLSe3DFWSzk7ufGGf0uFjcI39cwr897GTfZyjkbtJq0kYy2tQhg/viewformകൂടുതൽ വിവരങ്ങൾക്ക്:Abbasiya – 99423265

Salmiya – 98973183 Mahboula – 66151025

Farwaniya – 65849831 Mangaf – 66120051

നമ്മുടെ ആരോഗ്യം, നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!