HomeGULFകുവൈറ്റിൽ വൈദ്യുതി-ജല വിതരണം ഉറപ്പാക്കാൻ അടിയന്തര യോഗം; ഡ്രോൺ ആക്രമണത്തിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചു

കുവൈറ്റിൽ വൈദ്യുതി-ജല വിതരണം ഉറപ്പാക്കാൻ അടിയന്തര യോഗം; ഡ്രോൺ ആക്രമണത്തിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചു

spot_img

കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തുന്നതിനായി വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീമിന്റെ അധ്യക്ഷതയിൽ അടിയന്തര ഏകോപന യോഗം ചേർന്നു.

മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അടിയന്തര പദ്ധതി നടപ്പാക്കൽ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഏത് സാഹചര്യത്തിലും തടസ്സമില്ലാതെ വൈദ്യുതിയും വെള്ളവും ലഭ്യമാക്കുന്നതിനുള്ള വിവിധ പ്രവർത്തന മാതൃകകളും അതിവേഗ പ്രതികരണ പദ്ധനികളും യോഗം അവലോകനം ചെയ്തു.ഡ്രോണുകൾ തടയുന്നതിനിടയിലുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ചില ഓവർഹെഡ് പവർ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു.

ഇതിന്റെ വ്യാപ്തിയെക്കുറിച്ചുള്ള സാങ്കേതിക റിപ്പോർട്ടുകൾ യോഗത്തിൽ സമർപ്പിച്ചു. കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ ഇതിനകം തന്നെ സാങ്കേതിക വിദഗ്ധർ മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുനഃസ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം തടസ്സങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ അവശ്യ സേവനങ്ങൾ ഉയർന്ന കാര്യക്ഷമതയോടും വിശ്വാസ്യതയോടും കൂടി നിലനിർത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ സെക്ടറുകളും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ കർശനമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!