HomeGULFഭക്ഷ്യശേഖരം സുരക്ഷിതം; പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്ന് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം

ഭക്ഷ്യശേഖരം സുരക്ഷിതം; പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്ന് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ സംഘങ്ങളിലെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം പൂർണ്ണമായും സുരക്ഷിതമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അബ്ദുള്ള അൽ-സലേം സബർബിലെ മന്ത്രാലയത്തിന്റെ സെൻട്രൽ കൺട്രോൾ റൂമിൽ നേരിട്ടെത്തി സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലെയും സ്റ്റോക്ക് നിലവാരം, വിതരണ നിരക്ക്, അവശ്യസാധനങ്ങളുടെ ലഭ്യത എന്നിവ കൺട്രോൾ റൂമിലെ മോണിറ്ററിംഗ് സംവിധാനം വഴി അദ്ദേഹം നേരിട്ട് പരിശോധിച്ചു. വിപണിയിലെ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായത്ര കരുതല് ശേഖരം രാജ്യത്തുണ്ടെന്നും എല്ലാ ഉൽപ്പന്നങ്ങളുടെയും ലഭ്യത മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ടെന്നും ഡോ. അൽ-അജ്മി കൂട്ടിച്ചേർത്തു. അംഗീകൃത നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ വിതരണം നടക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!