HomeGULFനുവൈസീബ് അതിർത്തി വഴി തോക്കുകൾ കടത്താൻ ശ്രമം: കുവൈറ്റ് കസ്റ്റംസ് പിടിയിലാക്കി

നുവൈസീബ് അതിർത്തി വഴി തോക്കുകൾ കടത്താൻ ശ്രമം: കുവൈറ്റ് കസ്റ്റംസ് പിടിയിലാക്കി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് പ്രവേശിക്കുകയായിരുന്ന വാഹനത്തിൽ നിന്ന് രണ്ട് തോക്കുകളും 19 റൗണ്ട് വെടിയുണ്ടകളും കുവൈറ്റ് കസ്റ്റംസ് പിടിച്ചെടുത്തു. നുവൈസീബ് ബോർഡർ ക്രോസിംഗിൽ വെച്ചാണ് സംഭവം. വാഹനത്തിന്റെ ഗ്ലോവ് കോംപാർട്ട്മെന്റിൽ നിന്ന് ഒരു സ്മിത്ത് ആൻഡ് വെസ്സൺ.

38 കാലിബർ പിസ്റ്റളും 16 റൗണ്ട് വെടിയുണ്ടകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതിനുപുറമെ, വ്യക്തിഗത പരിശോധനയ്ക്ക് മുൻപായി ഡ്രൈവർ തന്നെ മറ്റൊരു അയ്‌വാസ് 6.35 കാലിബർ പിസ്റ്റളും 3 റൗണ്ട് വെടിയുണ്ടകളും ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.പിടിച്ചെടുത്ത ആയുധങ്ങളും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്ത കസ്റ്റംസ് വിഭാഗം, തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട സുരക്ഷാ അധികൃതർക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!