HomeCommunityഒ.ഐ.സി.സി. നാഷണൽ കമ്മിറ്റി 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഒ.ഐ.സി.സി. നാഷണൽ കമ്മിറ്റി 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

spot_img

കുവൈറ്റ്: ഒ.ഐ.സി.സി. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച പരിപാടി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിയും കുവൈറ്റിന്റെ സംഘടനാ ചുമതലയുള്ള അബ്ദുൽ മുത്തലിബ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച നിർണായക പങ്ക് ചരിത്രത്തിൽ നിന്ന് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുൽ മുത്തലിബ് പറഞ്ഞു. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെയും നേതാക്കളുടെയും ത്യാഗത്തിന്റെയും മഹത്തായ ചരിത്രം പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

ഗ്ലോബൽ കമ്മിറ്റി അംഗം എബി വാരിക്കാട്, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രൻ, ഷംസുദ്ദീൻ ടി. കെ., സെക്രട്ടറിമാരായ റെജി കോരുത്,ബിജു പി. ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, വനിതാ വിംഗ് പ്രസിഡന്റ് ഷെറിൻ ബിജുകടവിൽ, ജില്ലാ പ്രസിഡന്റുമാരായ എബി അത്തിക്കയം, എ. ഐ. കുര്യൻ, ലിബിൻ മുഴക്കുന്ന്, സുരേന്ദ്രൻ മുങ്ങത്ത്, ബത്താർ വൈക്കം, ജില്ലാ ജനറൽ സെക്രട്ടറിമാരായ അൽ അമീൻ, വിൽസൺ ബത്തേരി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം സ്വാഗതം ആശംസിച്ചു. ശ്രീ രാമകൃഷ്ണൻ കള്ളാർ നന്ദി രേഖപ്പെടുത്തി.

സ്വാതന്ത്ര്യസമരത്തിലെ ധീര ദേശാഭിമാനികളുടെ ത്യാഗസ്മരണകൾ പുതുക്കുകയും മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും ചെയ്ത പരിപാടിയിൽ ഒ.ഐ.സി.സി.യുടെ വിവിധ തലങ്ങളിലെ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!