HomeGULFഓൺലൈനായി നിയമ സേവനങ്ങൾ നൽകുന്ന പ്രവാസികൾക്കെതിരെ നടപടി ; 11 അഭിഭാഷകരെ കുവൈറ്റ് ബാർ അസോസിയേഷൻ...

ഓൺലൈനായി നിയമ സേവനങ്ങൾ നൽകുന്ന പ്രവാസികൾക്കെതിരെ നടപടി ; 11 അഭിഭാഷകരെ കുവൈറ്റ് ബാർ അസോസിയേഷൻ പുറത്താക്കി

Google search engine

കുവൈറ്റ് സിറ്റി: അഭിഭാഷക വൃത്തിയുടെ അന്തസ്സും നിയമപരമായ അച്ചടക്കവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിർണ്ണായക നടപടികളുമായി കുവൈറ്റ് ബാർ അസോസിയേഷൻ. നിയമലംഘനം നടത്തിയ 11 അഭിഭാഷകരെ അസോസിയേഷന്റെ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും മൂന്ന് നിയമസ്ഥാപനങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ലീഗൽ പ്രൊഫഷൻ നിയമം അനുശാസിക്കുന്ന രജിസ്‌ട്രേഷൻ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 11 അഭിഭാഷകരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തത്. ഇവരുടെ പ്രൊഫഷണൽ യോഗ്യതകൾ പുനഃപരിശോധിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്.അഭിഭാഷക വൃത്തിയിൽ ഏർപ്പെടാൻ അനുമതിയില്ലാത്ത വ്യക്തികൾ നിയമസ്ഥാപനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഗുരുതരമായ നിയമലംഘനങ്ങളാണ് ഇവിടെ നടന്നതെന്ന് ബോർഡ് വിലയിരുത്തി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമോപദേശം നൽകുന്ന പ്രവാസികൾക്കെതിരെയും അസോസിയേഷൻ കർശന നടപടി തുടങ്ങി. അനുമതിയില്ലാതെ ഇത്തരം വിഡിയോകൾ പങ്കുവെച്ചവർക്കെതിരെ കേസെടുക്കാൻ ബോർഡ് അനുമതി നൽകി.നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഈ അച്ചടക്ക നടപടികൾ നടപ്പിലാക്കിയത്. യോഗ്യതയില്ലാത്തവർ നിയമരംഗത്ത് ഇടപെടുന്നത് തടയാനും പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ബാർ അസോസിയേഷൻ ബോർഡ് അറിയിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!