HomeGULFയാത്ര ചെയ്യാം പണം പീന്നീട് നൽകാം: ജസീറ എയർവേയ്‌സ് പുതിയ സർവീസ് ആരംഭിക്കുന്നു

യാത്ര ചെയ്യാം പണം പീന്നീട് നൽകാം: ജസീറ എയർവേയ്‌സ് പുതിയ സർവീസ് ആരംഭിക്കുന്നു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ലോ-കോസ്റ്റ് എയർലൈനായ ജസീറ എയർവേയ്‌സ്, രാജ്യത്തെ ആദ്യ ലൈസൻസുള്ള ‘പേ-ആസ്-യു-ഗോ’ സേവനദാതാവായ ‘ദീമ’യുമായി സഹകരിക്കുന്നു. ഇത്തരമൊരു സാമ്പത്തിക സേവനവുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കുവൈറ്റിലെ ആദ്യ വിമാനക്കമ്പനിയായി ജസീറ ഇതോടെ മാറി. യാത്രക്കാർക്ക് ടിക്കറ്റ് തുക പലിശരഹിത ഗഡുക്കളായി നൽകാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ജസീറ എയർവേയ്‌സിന്റെ ഡിജിറ്റൽ ബുക്കിംഗ് സംവിധാനത്തിൽ ദീമ സേവനം സംയോജിപ്പിച്ചതോടെ, യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് നിരക്ക് രണ്ട്, മൂന്ന് അല്ലെങ്കിൽ നാല് ഗഡുക്കളായി വിഭജിച്ചു നൽകാനാകും.

ബുക്കിംഗ് സമയത്ത് തന്നെ യാത്രക്കാരന്റെ യോഗ്യത തത്സമയം പരിശോധിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ജസീറ എയർവേയ്‌സിന്റെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമായി നടന്ന ഈ സംയോജനം, ഇത്തരം സേവനങ്ങളിൽ ഒരു വിമാനക്കമ്പനി നടത്തുന്ന ഏറ്റവും വേഗതയേറിയ ഒന്നാണെന്നും കമ്പനി അവകാശപ്പെടുന്നു.ഡിജിറ്റൽ നവീകരണത്തിലൂടെ യാത്ര കൂടുതൽ ലളിതമാക്കാനാണ് ജസീറ എയർവേയ്‌സ് ശ്രമിക്കുന്നതെന്ന് കമ്പനി സിഇഒ പ്രതൻ ബാസുബതി പറഞ്ഞു. ഇത് വെറുമൊരു പേയ്‌മെന്റ് സംവിധാനമല്ല, മറിച്ച് കുവൈറ്റിലെ യാത്രക്കാർക്കായുള്ള സമഗ്രമായ സാമ്പത്തിക പരിഹാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇപ്പോൾ യാത്ര ചെയ്യൂ, പണം പിന്നീട് നൽകൂ’ എന്ന ഈ സന്ദേശം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!