HomeINDIAആലിന്റെ അവയവദാനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

ആലിന്റെ അവയവദാനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

Google search engine

പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാജ തട്ടിപ്പ് നടക്കുന്നതെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു. കുടുംബം സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല.

ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചില കാർഡുകൾ ആളുകളുടെ കൈവശം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. വ്യാജപ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആലിന്റെ മുത്തച്ഛൻ പ്രതികരിച്ചു.

അവയവം സ്വീകരിച്ച ഒരു കുട്ടിയുടെ മുത്തച്ഛൻ ഇന്നലെ ആലിനിനെ കാണാൻ എത്തിയിരുന്നു.നെയ്യാറ്റിൻകരയിൽ നിന്ന് എന്ന് പറഞ്ഞ് എത്തിയ അദ്ദേഹവും പണം ആവശ്യപ്പെട്ടില്ല. ആലിനിൻ്റെ പിതാവ് കോളജിൽ പഠിക്കുന്ന കാലഘട്ടം മുതൽ ഡോണേഴ്സ് ക്ലബ്ബിൽ ഉള്ളയാൾ. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടമാണ് ഇന്നലെ വന്നത്. ഇത്രയും വിഷമകരമായ സാഹചര്യത്തിനിടയിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!