HomeCommunityആത്മസംസ്കരണത്തിനുള്ള അവസരമായി റമദാനിനെ ഉപയോഗപ്പെടുത്തുക-കെഎംസിസി

ആത്മസംസ്കരണത്തിനുള്ള അവസരമായി റമദാനിനെ ഉപയോഗപ്പെടുത്തുക-കെഎംസിസി

Google search engine

ഫഹാഹീൽ – ഓരോ വ്യക്തിയും ആത്മസംസ്കരണത്തിനുള്ള അവസരമായി റമദാനിനെ ഉപയോഗപ്പെടുത്തണമെന്ന് കുവൈറ്റ് കെഎംസിസി എലത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. നൈമിഷികമായ മനുഷ്യ ജീവിതത്തിൽ സംഭവിച്ചുപോയിട്ടുള്ള തെറ്റുകൾ തിരുത്തുവാനും നന്മയിൽ അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കി യഥാർത്ഥ ലക്‌ഷ്യം കരസ്ഥമാക്കുന്ന വിശ്വാസികളായി മാറുവാൻ റമദാനിനെ ഉപയോഗപ്പെടുത്തണമെന്ന് സംഗമം ഉണർത്തി. കെഎംസിസി സംസ്ഥാന ട്രെഷറർ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു.

പ്രമുഖ വാഗ്മി അഷ്‌റഫ് ഏകരൂൽ റമദാൻ സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് സ്നേമെൽ ടി.എം അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ നാസർ, മെഡിക്കൽ വിങ് കൺവീനർ ഡോ: അബ്ദുൽ ഹമീദ് കൊടുവള്ളി, ജില്ലാ ട്രെഷറർ ഗഫൂർ അത്തോളി, വൈസ് പ്രസിഡണ്ട് കോയ വളപ്പിൽ, സിറാജ് എരഞ്ഞിക്കൽ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി അലിക്കുഞ്ഞി സ്വാഗതവും ട്രെഷറർ അസ്‌ലം മച്ചക്കുളം നന്ദിയും രേഖപ്പെടുത്തി. മണ്ഡലം ഭാരവാഹികളായ കരീം പോലൂർ കബയാൻ , ഷംസു പുളിയത്തങ്കണ്ടി, ഇബ്രാഹിം ടി ടി, ജലീൽ കണ്ണങ്കര,അനസ് പുതിയൊട്ടിൽ, ഫിറോസ് നാലകത്, മജീദ് എം.കെ, ഷംസു പറമ്പത്, ഷാഫി പുല്ലാളൂർ, ഹിലാൽ പറമ്പിൽ ബസാർ എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ നൂറുകണിക്കിനാളുകൾ പങ്കെടുത്ത ഇഫ്താർ വേറിട്ട അനുഭവമായി. സ്നേമെൽ ടി. എം അലിക്കുഞ്ഞി പ്രസിഡന്റ് ജന:സെക്രട്ടറി 97971838 65548100

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!