കുവൈത്ത് സിറ്റി, ഓഗസ്റ്റ് 17: താമസ, തൊഴിൽ നിയമലംഘകരെയും വിവിധ കേസുകളിൽ ആവശ്യപ്പെട്ടിരുന്നവരെയും കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫഹാഹീലിൽ നടത്തിയ പരിശോധനയിൽ 74 പേരെ പിടികൂടി.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഫഹാഹീലിലെ വ്യവസായ മേഖലയിലും വാണിജ്യ മാർക്കറ്റുകളിലുമായിരുന്നു പരിശോധന.
പിടിയിലായവർ:ആർട്ടിക്കിൾ 18 വിസയിലുള്ള 36 പേർആർട്ടിക്കിൾ 20 വിസയിലുള്ള 30 പേർഒളിവിൽ കഴിയുകയും അറസ്റ്റ് വാറന്റ് നിലനിൽക്കുകയും ചെയ്ത ആർട്ടിക്കിൾ 20 വിസയിലുള്ള 6 പേർആർട്ടിക്കിൾ 14 വിസയിലുള്ള ഒരാൾആർട്ടിക്കിൾ 22 വിസയിലുള്ള ഒരാൾപിടിയിലായ എല്ലാവർക്കുമെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിച്ചതായും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.താമസ-തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നാണ് അധികൃതരുടെ നിലപാട്.



